INNER CLARITY — GATEWAY

ആമുഖം: മനസ്സിനെ മനസ്സിലാക്കി തുടങ്ങാം

(Let's start by understanding the mind)

ഹായ്… പ്രിയ സുഹൃത്തേ… ഈ വരികൾ ഇപ്പോൾ നിങ്ങളുടെ മുന്നിലെത്തിയിട്ടുണ്ടെങ്കിൽ അതിനർത്ഥം ഒന്നുമാത്രം:
നിങ്ങളുടെ മനസ്സിനെ തിരിച്ചുപിടിക്കാൻ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നു.
ജീവിതത്തിന്റെ സങ്കടക്കടലിൽ നീറിപ്പുകയാത്ത ഒരാളും ഇത്തരം വായനകളിലേക്ക് എത്തിപ്പെടാറില്ല.

തകർന്ന കുടുംബബന്ധത്തിന്റെ ഭാരം... പൊളിഞ്ഞ ബിസിനസ്സിന്റെ നിരാശ... അടച്ചുതീർക്കാൻ ശേഷിയില്ലാത്ത കടങ്ങളുടെ സമ്മർദ്ദം... പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ അടങ്ങാത്ത വേദന... ജീവിതം തന്നെ മടുത്തുപോയെന്ന തോന്നൽ… കൂട്ടിനായി ആരുമില്ല തനിച്ചാണെന്ന സങ്കടം… മനസ്സ് തുറന്ന് ഒരു വ്യക്തിയോടും സംസാരിക്കാൻ പറ്റാത്ത അവസ്ഥ... അങ്ങനെ കാരണങ്ങൾ പലതാകാം, പക്ഷെ നമ്മളെല്ലാവരും ഒരിക്കലെങ്കിലും ഈ വേദനയുടെ ഏതെങ്കിലും ഒരു മുഖം അനുഭവിച്ചിട്ടുണ്ടാകും. എന്നാൽ മനസ്സിലാക്കുക,

സുഹൃത്തേ, നിങ്ങൾ അനുഭവിക്കുന്ന ഈ ഭാരം ശരീരത്തിന്റേതല്ല; മനസ്സിന്റേതാണ്. വിശ്രമം കൊണ്ട് ശമിപ്പിക്കാൻ
കഴിയുന്ന വെറുമൊരു ശാരീരിക തളർച്ചയല്ലത്. മറിച്ച്, നിങ്ങളുടെ
മനസ്സ് അനുഭവിക്കുന്ന തീരാനോവിന്റെ ഭാരമാണ്ത്.

ഈ നിമിഷങ്ങളിൽ, നമ്മുടെ ചിന്തകൾ തന്നെ നമുക്ക് ഏറ്റവും വലിയ ശത്രുവാകാം.പ്രണയനൈരാശ്യത്തിന്റെ ആഴങ്ങളിൽ മുങ്ങിത്താഴുമ്പോഴും, ജീവിതത്തിലെ പരാജയങ്ങൾ നമ്മെ തളർത്തുമ്പോഴും, എന്തിനേറെ, ജീവിതം തന്നെ അവസാനിപ്പിക്കാൻ തോന്നുമ്പോഴും ചിന്തകൾ നമുക്ക് നല്ല വഴി തുറന്നു തരുന്നതിന് പകരം നിരാശയുടെ ഇരുട്ടറയിലേക്കാണ് നയിക്കാറുള്ളത്. അവ നമ്മുടെ സന്തോഷത്തെ കാർന്നുതിന്നുകയും, പ്രതീക്ഷകളെ ഇല്ലാതാക്കുകയും, നമ്മളെ നമ്മളല്ലാതാക്കി മാറ്റുകയും ചെയ്യുന്നു.

എന്നാൽ, ചിന്തകളുടെ ഈ തടവറയിൽ നിന്ന് പുറത്തുകടക്കാൻ ഒരു വഴിയുണ്ടെങ്കിലോ? നിങ്ങളുടെ ചിന്തകളുടെ ഉത്ഭവസ്ഥാനമായ മനസ്സിന്റെ പൂർണ്ണ നിയന്ത്രണം തിരിച്ചുപിടിക്കാൻ, ആഴത്തിലുള്ള മുറിവുകളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ, അർത്ഥപൂർണ്ണമായ ഒരു ജീവിതം വീണ്ടും കെട്ടിപ്പടുക്കാൻ, ഈ തടവറയുടെ വാതിലിന്റെ താക്കോലുകൾ നിങ്ങളുടെ കൈയ്യിൽത്തന്നെ ഉണ്ടെന്നു പറഞ്ഞാൽ, സുഹൃത്തേ, നിങ്ങൾ വിശ്വസിക്കുമോ..?

അതെ, സത്യമാണ്. കാരണം ഇതുപോലുള്ള അനുഭവങ്ങൾ നിങ്ങൾ മാത്രമല്ല ലോകത്ത് പലരും അനുഭവിച്ചതാണ്. ലോകത്തിന്റെ പല കോണുകളിൽ ഇതിലും വലിയ
നോവുകൾ പേറുന്ന അനേകം മനുഷ്യരുടെ സങ്കടങ്ങൾ കണ്ടതുകൊണ്ട് നിങ്ങളുടെ വേദന
ഇല്ലാതാകില്ലെന്ന് എനിക്കറിയാം. എങ്കിലും, സമാനമായ പ്രതിസന്ധികളെ അതിജീവിച്ച അനേകം മനുഷ്യർ
നമുക്ക് മുന്നിലുണ്ട് എന്ന യാഥാർത്ഥ്യം വലിയൊരു ആശ്വാസമാണ്.
അവരിൽ പലരും ഇത്തരം പ്രതിസന്ധികളെ മറികടന്നു എന്ന് കേൾക്കുമ്പോൾ പ്രത്യേകിച്ചും. അതായത്, ശാസ്ത്രീയമായ വഴികളിലൂടെ നിങ്ങൾക്കും ഇത്തരം തീരാ നോവുകൾ മറികടക്കാമെന്ന വലിയൊരു പ്രത്യാശയാണ് ആ അനുഭവങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നത്.
ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തട്ടെ, നിങ്ങൾ വായിക്കാൻ തയ്യാറാണെങ്കിൽ പൂർണ്ണമായും സാധ്യമാണ്.

ഈ വയന കേവലം അറിവ് നേടാനായി മാത്രമല്ല, ഇതൊരു കൈത്താങ്ങാണ്. ജീവിതത്തിന്റെ ഏത് പ്രതിസന്ധിയിലും, ഇരുണ്ട ചിന്തകൾ നിങ്ങളെ വേട്ടയാടുമ്പോഴും, നിങ്ങൾ തനിച്ചല്ലെന്ന ഓർമ്മപ്പെടുത്തലാണിത്.

ഇനി പറയൂ... ഇതേ അവസ്ഥയിൽ തന്നെ തളർന്നു കഴിയാനാണോ, അതോ പുതിയൊരു മനുഷ്യനായി ഉയിർത്തെഴുന്നേൽക്കാനാണോ നിങ്ങളുടെ ആഗ്രഹം?

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യർക്ക് വഴികാട്ടിയായ, മനഃശാസ്ത്രത്തിലെയും വ്യക്തിത്വവികസനത്തിലെയും ഏറ്റവും ശക്തമായ ആശയങ്ങളെ ഒരുമിച്ച് ചേർത്തുകൊണ്ട്, മാറ്റത്തിലേക്കുള്ള അഞ്ച് സുവർണ്ണ പാതകളാണ് ഈ വായനയിലൂടെ നിങ്ങൾക്ക് മുന്നിൽ തുറന്നുവെക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന ഒരു യാത്രയുടെ തുടക്കമാണ്. പക്ഷേ ക്ഷമയോടുകൂടി പൂർണമായും വായിക്കാൻ തയ്യാറാകണം. കാരണം ഈ പ്രശ്നങ്ങളെല്ലാം ഇപ്പോൾ അനുഭവിക്കുന്നത് ഞാനല്ല നിങ്ങളാണ്. ഇതിൽനിന്ന് മോചനം ആഗ്രഹിക്കുന്നതും നിങ്ങളാണ്. നിങ്ങൾ ഇത് പൂർണമായും വായിച്ചിട്ടില്ല എങ്കിൽ പഴയ രൂപത്തിൽ തന്നെ നിങ്ങളുടെ മനസ്സ് വീണ്ടും പ്രവർത്തിക്കാൻ തുടങ്ങും. അതിൽ നിന്ന് മോചിതനാവാനാണ് വായിക്കുന്നത്. അത് സാധ്യമാവണമെങ്കിൽ നിങ്ങൾ വായിച്ചേ പറ്റൂ…

വായനയിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു സത്യം പറയട്ടെ, നാം വേദന കൊണ്ട് പിടയുന്നത് ജീവിതത്തിൽ സംഭവിച്ച ദുരനുഭവങ്ങൾകൊണ്ടല്ല,
മറിച്ച് ആ സംഭവങ്ങളെക്കുറിച്ച് നാം മെനഞ്ഞുകൂട്ടുന്ന ചിന്തകൾ കൊണ്ടാണ്. 'ഞാൻ ഒരു പരാജയമാണ്'
"എന്നെ ആരും സ്നേഹിക്കില്ല", "എന്റെ ജീവിതം ഇത്രയേയുള്ളൂ"
എന്ന് തുടങ്ങുന്ന സ്വയം നിർമ്മിത
തടവറകളിലാണ് നാം കഴിയുന്നത്. താങ്ങാവേണ്ട ചിന്തകൾ തന്നെ ശത്രുക്കളായി മാറുമ്പോൾ ജീവിതം
ഇരുട്ടിലാകുന്നു. എന്നാൽ ഈ തടവറയുടെ വാതിൽ പൂട്ടിയിരിക്കുന്നത് പുറത്തുനിന്നല്ല, അകത്തുനിന്നാണ്.

ആ താക്കോൽ കണ്ടെത്താനുള്ള വഴികാട്ടിയാണ് TRC – Inner Clarity.